മണ്ഡല പരിചയം: മങ്കട, മലപ്പുറം, വേങ്ങര
മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.
39. മങ്കട
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാ മണ്ഡലം. 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ മുസ്ലീം ലീഗ് ഏഴു തവണയും ഇടതുപക്ഷ സ്വതന്ത്രൻ രണ്ടു തവണയും ഇവിടെ വിജയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മുസ്ലീം ലീഗിൻറെ ഒരു കുത്തക മണ്ഡലം ആണ് മങ്കട. 2001ലും 2006ലും ഇടതുപക്ഷ സ്വതന്ത്രനായി മഞ്ഞളാംകുഴി അലി ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു എന്നതൊഴിച്ചാൽ ഇടതുപക്ഷത്തിന് ഈ മണ്ഡലത്തിൽ വിജയിക്കാനായിട്ടില്ല. 2011ൽ മുസ്ലീം ലീഗിലേക്ക് ചേക്കേറിയ മാഞ്ഞളാംകുഴി അലി മണ്ഡലം മാറിയപ്പോൾ ലീഗിലെ അഹമ്മദ് കബീർ 23593 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ഇവിടെ നിന്ന് വിജയിച്ചു. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നിൽ 3.62% വോട്ടുകൾ ലഭിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി. എ. അഹമ്മദ് കബീർ തന്നെ ഇത്തവണയും മത്സരരംഗത്തുണ്ട്. ടി. കെ. റഷീദലിയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. ബി.ജെ.പിക്ക് വേണ്ടി ബി. രതീഷും മത്സരിക്കും.
2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.
ആകെ വോട്ട്: 164006
പോൾ ചെയ്യപ്പെട്ട വോട്ട്: 121247
പോളിംഗ് ശതമാനം: 73.93

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ മങ്കട നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

40. മലപ്പുറം
മലപ്പുറം ജില്ലയിലെ മലപ്പുറം നഗരസഭയും ഏറനാട് താലൂക്കിലെ മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ ഗ്രാമപഞ്ചായത്തും ഉൾപ്പെട്ടതാണ് മലപ്പുറം നിയമസഭാ മണ്ഡലം. 1957 മുതലുള്ള ചരിത്രമെടുത്താൽ മുസ്ലീം ലീഗ് അല്ലാതെ വേറൊരു പാർട്ടിയും ഇവിടെ നിന്നും ജയിച്ചിട്ടില്ല. ലീഗിനു മൃഗീയ ഭൂരിപക്ഷം കിട്ടുന്ന കുത്തക മണ്ഡലം എന്ന പേരാണ് മലപ്പുറത്തിന്. സി. എച്. മുഹമ്മദ് കോയ, പി. കെ. കുഞ്ഞാലികുട്ടി, എം. കെ. മുനീർ എന്നീ ലീഗ് പ്രമുഖർ ഇവിടെ നിന്നും ജനവിധി തേടിയിട്ടുണ്ട്. രണ്ടായിരത്തി പതിനൊന്നിലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ആണ് ലീഗിലെ പി. ഉബൈദുള്ള ഇവിടെ വിജയിച്ചത്. പി. ഉബൈദുള്ള തന്നെ ഇത്തവണ യു.ഡി.എഫിന് വേണ്ടി മത്സരിക്കും. കെ. പി. സുമതിയാണ് സി.പി.ഐ(എം) സ്ഥാനാർത്ഥി. ബാദുഷ തങ്ങൾ ബി.ജെ.പിക്ക് വേണ്ടി ജനവിധി തേടുന്നു. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് ബി.ജെ.പി സ്ഥാനാർത്ഥിയേക്കാൾ കൂടുതൽ വോട്ടുകൾ ഇവിടെ നിന്ന് കിട്ടിയിരുന്നു. മലപ്പുറം ലോകസഭാ മണ്ഡലത്തിലാണ് മലപ്പുറം നിയോജക മണ്ഡലം ഉൾപ്പെടുന്നത്.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:
ആകെ വോട്ട്: 167667
പോൾ ചെയ്യപ്പെട്ട വോട്ട്: 122245
പോളിംഗ് ശതമാനം: 72.91

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം നിയമസഭാമണ്ഡലം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

41. വേങ്ങര
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാ മണ്ഡലമാണ് വേങ്ങര നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പഴയ മലപ്പുറം, തിരുരങ്ങാടി, താനൂർ മണ്ഡലങ്ങൾ ചേർന്നതാണ് പുതുതായി പിറന്ന വേങ്ങര മണ്ഡലം. പ്രഥമ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ പി. കെ. കുഞ്ഞാലികുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ. പി. ഇസ്മായിലിനെ 38237 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണയും ഇവിടെ നിന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുന്നത്. പി. പി. ബഷീർ ആണ് ഇടതുമുന്നണി സ്ഥാനാർത്ഥി. അലി ഹാജി ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി ഇവിടെ എസ്.ഡി.പി.ഐക്കും പിന്നിൽ നാലാം സ്ഥാനത്ത് ആണ് എത്തിയത്. ലീഗിന് മൃഗീയ ആധിപത്യം ഉള്ള മേഖലയായതു കൊണ്ട് തന്നെ വിജയം അനായാസം എന്ന് പറയേണ്ടിവരും. മലപ്പുറം ലോകസഭമണ്ഡലത്തിൽ ഉൾപ്പെടുന്നു വേങ്ങര.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:
ആകെ വോട്ട്: 144304
പോൾ ചെയ്യപ്പെട്ട വോട്ട്: 99530
പോളിംഗ് ശതമാനം: 68.97

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ വേങ്ങര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

Category & Topics
Related Articles
നിയോലിബറലിസം: ചരിത്രം, വർത്തമാനം, പ്രത്യയശാസ്ത്രം
മുഖവുര നിയോലിബറലിസം അഥവാ നവഉദാത്തവാദം എന്ന പ്രത്യയശാസ്ത്രത്തെയും അത് ഗർഭസ്ഥമായിരിക്കുന്ന കാലത്തിനേയും അതിലെ പ്രശ്നങ്ങളേയും മലയാളി വായനക്കാരുടെ സമക്ഷം ലളിതമായി അവതരിപ്പിക്കുക...
അരുന്ധതി പങ്കെടുക്കേണ്ടാത്ത സമരങ്ങളും മുഹ്സിൻ പങ്കെടുക്കേണ്ട സമരങ്ങളും
ഏതാണ്ട് ഒരു വർഷം മുമ്പാണ്. സാംസ്കാരിക വകുപ്പുമായി ചേർന്ന് ഡി സി ബുക്സ് കോഴിക്കോട് വെച്ചു ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ
“Social progress can be measured by the social position of the female sex.” - Karl marx