Skip to main content

മോഡീശ്വരം

നരാധമൻ അയ്യങ്കാർ എഴുതിയ ചരിത്രത്തിൽ മോഡീശ്വരത്തിന്റെ പിറവി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് കണ്ണില്ലാത്ത തീവ്രവാദത്തിന്റെ ഈറ്റില്ലമായിരുന്നു. അവതാരം ഉണർന്നു. അസുരവാദ്യങ്ങൾ തകർന്നു. നിണമുണങ്ങാത്ത തൃശ്ശൂലങ്ങളിൽ ചെകുത്താന്റെ ഗർഭങ്ങളെ നുള്ളിയെടുത്തു. തൊലിയുരിഞ്ഞ ലിംഗം ആര്യന്റെതല്ല; അറുത്തൂ തല തന്നെ. പിന്നെ നാട്ടിൽ പൂവുൽസവങ്ങളാടി. കൊയ്ത്തു പാട്ടിൽ പുതിയ ചേകവൻ തളിർത്തു. വളക്കൂറുള്ള നനുത്ത മണ്ണിൽ തഴച്ചു വളർന്നൂ കെട്ടിടങ്ങൾ. ഗുൽമോഹറും ചെമ്പകവും ചെമ്പരത്തിയും കാവിയുടുപ്പിട്ടു വിരിഞ്ഞു.

person P. Sreekanth
calendar_today ML

നരാധമൻ അയ്യങ്കാർ എഴുതിയ ചരിത്രത്തിൽ മോഡീശ്വരത്തിന്റെ പിറവി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് കണ്ണില്ലാത്ത തീവ്രവാദത്തിന്റെ ഈറ്റില്ലമായിരുന്നു. അവതാരം ഉണർന്നു. അസുരവാദ്യങ്ങൾ തകർന്നു. നിണമുണങ്ങാത്ത തൃശ്ശൂലങ്ങളിൽ ചെകുത്താന്റെ ഗർഭങ്ങളെ നുള്ളിയെടുത്തു. തൊലിയുരിഞ്ഞ ലിംഗം ആര്യന്റെതല്ല; അറുത്തൂ തല തന്നെ. പിന്നെ നാട്ടിൽ പൂവുൽസവങ്ങളാടി. കൊയ്ത്തു പാട്ടിൽ പുതിയ ചേകവൻ തളിർത്തു. വളക്കൂറുള്ള നനുത്ത മണ്ണിൽ തഴച്ചു വളർന്നൂ കെട്ടിടങ്ങൾ. ഗുൽമോഹറും ചെമ്പകവും ചെമ്പരത്തിയും കാവിയുടുപ്പിട്ടു വിരിഞ്ഞു. ഒടുവിൽ കർമ്മകാണ്ഡം ഒഴിഞ്ഞൂ ഭഗവാൻ കരിങ്കല്ലിൽ മുഴുത്ത ശില്പമായി. തോലിയുരിയാത്ത ലിംഗാഗ്രമുള്ള ഹൈന്ദവ ചേതസ്സായി... നാട്ടിലെ പെണ്ണുങ്ങള്‍ അതിനു വ്രതം നോറ്റും തുടങ്ങി. ഭാരതം, മോഡീശ്വരം എന്ന പേരിൽ അഭിമാനപൂരിതമായി... ദുഷ്ടരായ പിതൃക്കൾക്ക് തർപ്പണമേകാൻ ബാക്കി വന്ന തീവ്രവാദി കുഞ്ഞുങ്ങൾ ഇന്നും ഇവിടുത്തെ ചാവുകടലിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുന്നു...

xdfdfd
എഡ്വേർഡ് മങ്കിന്റെ 'നിലവിളി' (The Scream, 1893) Image Credits: Wikipedia

Related Articles

Constituent Assembly of India is in Session

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചകളും ഇന്ത്യൻ റിപ്പബ്ലിക്കും: ചില ചിന്തകൾ

ഇന്ത്യയുടെ ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ ഹിന്ദുത്വം നടത്തിയ ഇടപെടലുകളെ ഇന്ത്യന്‍ദേശീയത എങ്ങനെയാണ് പരാജയപ്പെടുത്തിയത്? ജിതിന്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു.

Modi

വീണ്ടും മോഡി വരുമ്പോൾ

പതിനേഴാമത് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് രണ്