Skip to main content

എന്തെഴുതാൻ?

വനിതാദിനമാണ് എന്തേലുമെഴുതണം. കറിക്കരിയാനുണ്ട് പറ്റില്ലെന്നോ, തുണി തിരുമ്മണം നേരമില്ലെന്നോ, ഒന്നുമൊന്നും പറയാനാവില്ല. പറ്റാത്ത പണിയൊന്നും പണ്ടേ ചെയ്യാറില്ല.

person Sindhu Jose
calendar_today ML
എന്തെഴുതാൻ

വനിതാദിനമാണ്

എന്തേലുമെഴുതണം.

കറിക്കരിയാനുണ്ട് പറ്റില്ലെന്നോ,

തുണി തിരുമ്മണം നേരമില്ലെന്നോ,

ഒന്നുമൊന്നും പറയാനാവില്ല.

പറ്റാത്ത പണിയൊന്നും

പണ്ടേ ചെയ്യാറില്ല.

വനിതാദിനമാണ്

എന്തേലുമെഴുതണം.

വാക്കുകളൊക്കെയൊലിച്ചു പോയില്ലേന്നോ,

രാവ്പുലരോളം കരച്ചിലല്ലേന്നോ,

ഒന്നുമൊന്നും പറയാനാവില്ല.

സൂര്യനുദിച്ച വെട്ടമാണ്

കണ്ണിൽ, ചുണ്ടിൽ, പകല്.

വനിതാദിനമാണ്

എന്തേലുമെഴുതണം.

രാവിലെയെന്തൊക്കെ പണിയാണെന്നോ,

കൂലിക്കെനിക്കൊരു പണിയില്ലേന്നോ,

ഒന്നുമൊന്നും പറയാനാവില്ല.

എഴുത്താണ് പണി

എഴുത്തിനാണ് കൂലി.


വനിതാദിനമാണ്

എന്തേലുമെഴുതണം.

എന്തേലുമെഴുതണമല്ലോ-

യെന്നോർക്കുമ്പോൾ,

എഴുതീട്ടുമെഴുതീട്ടു-

മെന്തായെന്നാർക്കുന്നു,

എന്തൊക്കെയെഴുതീട്ടും

പെണ്ണല്ലേന്നാർക്കുന്നു,

ഈ ലോകം മുഴുവനും

വിരൽ ചൂണ്ടി നിൽക്കുന്നു!

വനിതാദിനമാണ്...

എന്തേലുമെഴുതണം...

Category & Topics

Related Articles

വിപ്ലവത്തിൽ നിന്ന് വിഗ്രഹനിർമ്മിതിയിലേക്ക്: കേരള നവോത്ഥാനത്തിന്റെ ചില പ്രതി-രൂപങ്ങൾ (ഭാഗം: 2)

അരുവിപ്പുറം സംഭവത്തിന്റെ കാര്യത്തിൽ, ബ്രാഹ്മണ്യവിധിപ്രകാരം വിഗ്രഹപ്രതിഷ്ഠ നടത്തുവാൻ അനുവാദമില്ലാത്ത ഒരാൾ അതു ചെയ്തു എന്ന വിപ്ലവം എടുത്തുപറയുമ്പോൾ തന്നെ, എടുത്തുപറയേണ്ട മറ്റൊന്നു...