ജനാധിപത്യത്തിന്റെ ശബ്ദമാകാൻ 'ബോധി കോമൺസ്' വീണ്ടും വരുന്നു!
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോധി കോമൺസ് അതിന്റെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണ്. ചില സാങ്കതിക കാരണങ്ങളാൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി നടന്നിരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ, പുതിയ വെബ്സൈറ്റിലൂടെ കൂടുതൽ കരുത്തോടെ ബോധി വീണ്ടും നിങ്ങളിലേക്ക് എത്തുകയാണെന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ

പ്രിയ സുഹൃത്തുക്കളെ,
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോധി കോമൺസ് അതിന്റെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണ്. ചില സാങ്കതിക കാരണങ്ങളാൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി നടന്നിരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ, പുതിയ വെബ്സൈറ്റിലൂടെ കൂടുതൽ കരുത്തോടെ ബോധി വീണ്ടും നിങ്ങളിലേക്ക് എത്തുകയാണെന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ.
എന്തുകൊണ്ട് ബോധി ഇന്ന് അനിവാര്യമാകുന്നു?
നമ്മുടെ ജനാധിപത്യ ആശയങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ബഹുസ്വരതയിലൂന്നിയ 'ഇന്ത്യ' എന്ന മഹത്തായ ആശയം തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു. സാംസ്കാരികവും രാഷ്ട്രീയവുമായി രാജ്യത്തെ പൊളിച്ചെഴുതാനും, വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്.
ഈ വർത്തമാനകാല സാഹചര്യത്തിൽ ഇത്തരം പ്രവണതകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് കേവലം ചില പ്രസ്താവനകളിൽ ഒതുങ്ങേണ്ടതല്ല. മറിച്ച്, അത് നമ്മുടെ നിത്യജീവിത പ്രവർത്തനത്തിന്റെ അവിഭാജ്യ ഭാഗമായി മാറേണ്ടതുണ്ട്. അത്തരം വിഘടനവാദ ശ്രമങ്ങളെ ആശയപരമായി നേരിടുക എന്ന സുപ്രധാന ലക്ഷ്യത്തോടെയാണ് ബോധി ഉദയം കൊണ്ടത്. മറ്റേതൊരു കാലത്തേക്കാളും ബോധിയുടെ സജീവ സാന്നിധ്യം ഇന്ന് അനിവാര്യമായിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
ബോധിയുടെ ലക്ഷ്യങ്ങൾ
ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള കടന്നുകയറ്റങ്ങളെ യുക്തിഭദ്രമായ ആശയങ്ങളിലൂടെ നേരിട്ടുകൊണ്ട് നിരന്തരമായൊരു പോരാട്ടം നയിക്കുക എന്നതാണ് ബോധിയുടെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം തന്നെ, വിദ്യാർത്ഥികൾക്കും എഴുത്തുകാർക്കും ചിന്തകർക്കും തങ്ങളുടെ അഭിപ്രായങ്ങൾ നിർഭയം രേഖപ്പെടുത്താൻ കഴിയുന്ന സ്വതന്ത്രമായൊരു വേദിയൊരുക്കാനും ബോധി ശ്രമിക്കുന്നു. രാഷ്ട്രീയം, ചരിത്രം, കല, സാഹിത്യം, സംസ്കാരം തുടങ്ങി സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ആരോഗ്യകരവും ആഴത്തിലുള്ളതുമായ ചർച്ചകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുതിയൊരു സാംസ്കാരിക സംവാദത്തിന് തുടക്കം കുറിക്കാനാണ് ഞങ്ങൾ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഞങ്ങൾക്കൊപ്പം ചേരുക!
ഇത് കേവലം ഒരു വെബ്സൈറ്റിന്റെ തിരിച്ചുവരവല്ല, മറിച്ച് ജനാധിപത്യത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കൂട്ടായ്മയുടെ പുനരുജ്ജീവനമാണ്. ആശയങ്ങളെ ആയുധമാക്കുന്ന ഈ പോരാട്ടത്തിൽ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും സജീവ പങ്കാളിത്തവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബോധി കോമൺസ് നിങ്ങളുടേത് കൂടിയാണ്.
തുറന്ന ചിന്തകൾക്കും പുതിയ എഴുത്തുകൾക്കുമായി ബോധിയുടെ ഇടം നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്. അത് നിങ്ങളുടെ സർഗ്ഗാത്മകതയോ, സമകാലിക വിമർശനങ്ങളോ, തത്ത്വചിന്തയോ എന്തുതന്നെയാകട്ടെ, നിങ്ങളുടെ ആശയങ്ങളെ ലോകത്തോട് സംവദിക്കാനുള്ള ഒരു തുറന്ന വേദിയായി നിങ്ങൾക്ക് ബോധിയെ ഉപയോഗപ്പെടുത്താം. ഈ ഉദ്യമത്തിൽ പങ്കുചേരാനും ഞങ്ങളുടെ വെബ്സൈറ്റിലൂടെ നിങ്ങളുടെ ആശയങ്ങൾ എഴുതാനും എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. (https://bodhicommons.org/write-articles) നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും ക്രിയാത്മകമായ വിമർശനങ്ങളും ഞങ്ങളുമായി പങ്കുവെക്കാൻ ഒരിക്കലും മടിക്കരുത്.
കൂടാതെ, ബോധി കോമൺസിനെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിലും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ യാത്രയിൽ നിങ്ങളാണ് ഞങ്ങളുടെ കരുത്തും ആത്മവിശ്വാസവും.
നമുക്ക് ഒന്നിച്ച് കൈകോർത്ത് മുന്നേറാം.
സ്നേഹത്തോടെയും ഐക്യദാർഢ്യത്തോടെയും,
ടീം ബോധി കോമൺസ്
Category & Topics
Related Articles

പ്രവാസം: കടത്തനാട്ടിലെ ചില ചിത്രങ്ങൾ
നൂറ്റാണ്ടുകൾ നീണ്ട സമുദ്രവ്യാപാര ബന്ധത്തിന്റെ തുടർച്ചയായി 1970-കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റം കടത്തനാടിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഫലം അപ്രതീക്ഷിതമാണ്.

വിവിപാറ്റ്: കമീഷൻ വീണ്ടും വിശ്വാസ്യത തകർക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ വിവിപാറ്റ് (വോട്ടർ വെരിഫെയബിൾ പേപ്പർ ഓഡിറ്റ് ട്രയിൽ)